വാഴൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ ഗ്രാമ പഞ്ചായത്തിന് മുൻവശത്ത് പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.പഞ്ചായത്ത് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പെൻഷനേഴ്സ് പങ്കെടുത്തു. തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചേർന്ന ധർണ്ണ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ട്രഷറർ റ്റി.ജെ ജോസഫ് സ്വാഗതം ആശംസിച്ചു. പെൻഷനേഴ്സ് ബ്ലോക്ക് പ്രസിഡൻ്റ് പി.കെ.കുരുവിള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം പ്രഭാകരൻ നായർ ,ജില്ലാ വൈസ് പ്രസിഡൻറ് പി.എം. ഐഷാബീവി, ബ്ലോക്ക് സാംസ്ക്കാരിക വേദി കൺവീനർ വി.പി.പുരുഷോത്തമൻ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. ബ്ലോക്ക് വനിത കൺ വീനർ അമ്മിണി ജയിംസ് കൃതജ്ഞത പറഞ്ഞു.
| Group56 |


