പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4945 രൂപയും പവന് 39,560 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വർധിച്ചത്.നവംബർ 30ന് 38,760 രൂപയായിരുന്ന വില ഡിസംബർ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വർധിച്ച് പവന് 39,400 രൂപയായിരുന്നു. നവംബർ മാസം 37,280 രൂപയിൽ തുടങ്ങി, പകുതി പിന്നിട്ടപ്പോൾ 39,000 രൂപയിലെത്തി. എന്നാൽ മാസം അവസാനിച്ചപ്പോൾ 39,000ത്തിന് താഴേക്ക് സ്വർണനിരക്ക് എത്തിയിരുന്നു.
ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്)
ഡിസംബർ 1- 39,000 രൂപ
ഡിസംബർ 2- 39,400 രൂപ
ഡിസംബർ 3- 39,560 രൂപ
| Group56 |


