വാഴൂർ: കൊടുങ്ങൂർ ഗോപുരം ജംഗ്ഷനിൽ കാറ് മിനിലോറിക്കിട്ടിടിച്ച് അപകടം. രാവിലെയായിരുന്നു സംഭവം. കൊടുങ്ങൂർ ജംഗ്ഷനിൽ നിന്ന് ക്ഷേത്രവഴിയിലേക്ക് തിരിഞ്ഞ കാറ് പിക്ക്അപ്പ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ വീണ്ടും വലത് വശത്തേക്ക് വെട്ടിച്ചതിനാൽ സൈഡ് മുഴുവൻ ഉരസി ഡോർ ബെൻറായി. പതിനേഴാംമൈയിൽ സ്വദേശിയുടെതാണ് വാഹനം.ആർക്കും പരിക്കുകളില്ല. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
| Group56 |


