വാഴൂർ: ഡിസംബർ ജനുവരി മാസങ്ങളിൽ , കാലാവസ്ഥയിൽ വന്ന മാറ്റവും , തണുപ്പും വെയിലും മൂലം മാളങ്ങളിൽ നിന്ന് പുറത്തേക്ക് ഇഴജന്തുക്കൾ എത്തിത്തുടങ്ങി. കൂടുതലായി ഇഴജന്തുക്കളെ കണ്ടെത്തിയിരിക്കുന്നത് മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ്.കഴിഞ്ഞദിവസം കൊടുങ്ങൂർ കവലയ്ക്ക് സമീപം മൂർഖനെ പിടിക്കുകയുണ്ടായി.ഇന്നലെയും ഇന്നുമായി കാനം, കാപ്പുകാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മൂർഖനെയും കാട്ടുപാമ്പിനെയും പിടിച്ചത്. കാപ്പുകാട് ചൂരനോലി ഭാഗത്തുനിന്നും കല്ലുകൾക്കിടയിൽ പതുങ്ങിയിരുന്ന കാട്ടുപാമ്പിനെയും കാനം ഈട്ടിക്കൽക്കുന്ന് ഭാഗത്തുനിന്ന് മൂർഖൻ പാമ്പിനേയും പിടിച്ചു.
വിഷമില്ലാത്ത പാമ്പുകളെ അതിന് യോജിച്ച ആവാസവ്യവസ്ഥഉള്ള സ്ഥലങ്ങളിൽ കൊണ്ടുവിടുകയും, മറ്റു പാമ്പുകളെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ വന്നതിനുശേഷം കൈമാറുമെന്നും അതുൽ പറഞ്ഞു.
പറമ്പുകളുടെ പരിസരങ്ങളിൽ പാത്രങ്ങളിൽ വെള്ളം വെച്ചുകൊടുത്താൽ ഒരുപരിധിവരെ വീടുകളിലേക്ക് പാമ്പുകൾ കയറുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് അതുൽ പറഞ്ഞു. ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടെങ്കിൽ പരിശീലനം ലഭിച്ച അതുലിനെ വിളിക്കുകയും ചെറിയ സഹായം ചെയ്യുകയും ചെയ്യാം-7403566281,9961882708


