കാനം വലിയവീട്ടിൽ സോനു രാജിൻറെ വീട്ടിലെ ബാത്റൂമിൽ നിന്നും മൂർഖനെ പിടികൂടി.ചില യൂട്യൂബ് ചാനലുകളിൽ പാമ്പിനെ ഓടിക്കാൻ മണ്ണെണ്ണ തളിച്ചാൽ മതി എന്ന തെറ്റായ സന്ദേശത്തിൻറെ അടിസ്ഥാനത്തിൽ മൂർഖനെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്തു.മണ്ണെണ്ണ ഒഴിച്ചാൽ പൊള്ളലേറ്റ പാമ്പ് അക്രമകാരിയായി മാറും .തെറ്റായ സന്ദേശങ്ങളിലൂടെ ഇഴജന്തുക്കളെ ഓടിക്കാൻ ഉള്ള ശ്രമങ്ങൾ കഴിവതും ഒഴിവാക്കുക. വിവരമറിഞ്ഞെത്തിയ അതുലും സംഘവും പാമ്പിനെ പിടിക്കുകയും കുളിപ്പിച്ച് സഞ്ചിയിലാക്കി വനപാലകരെ ഏൽപ്പിക്കുന്നതിനുവേണ്ട നടപടികൾ ചെയ്തു.
ഇതിനിടയിൽ കഴിഞ്ഞദിവസം കൊടുങ്ങൂർ ഭാഗത്തുനിന്നും പിടികൂടിയ മൂർഖൻറെ ഇണയെ ഇന്ന് പിടികൂടി.ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടെങ്കിൽ പരിശീലനം ലഭിച്ച അതുലിനെ വിളിക്കുകയും ചെറിയ സഹായം ചെയ്യുകയും ചെയ്യാം-7403566281,9961882708
| Group56 |


