കോട്ടയം കുമാരനെല്ലൂരിൽ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു. വേളൂർ സ്വദേശി പപ്പനാൽ പരേതനായ ചാക്കോയുടെ മകൻ ഷിനു (34) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കുമാരനല്ലൂരിന് സമീപത്തുള്ള പുരയിടത്തിൽ തെങ്ങു വെട്ടുന്നതിനിടെ തെങ്ങ് മറഞ്ഞു ഷിനുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തെങ്ങിന് അടിയിൽപ്പെട്ട ഷിനുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
| Group63 |

