വെള്ളിയാഴ്ച മുതൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്ന് കരുതുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് നടന്നു വരുന്നത്.ഇതോടുകൂടി ഈ റോഡിൻറെ മുഖച്ഛായ തന്നെ മാറും. റോഡിൻറെ പുനർനിർമ്മാണം കരാർ ഏറ്റെടുത്ത പാലത്ര കൺസ്ട്രക്ഷൻ്റെ നേതൃത്വത്തിൽനല്ല രീതിയിൽ പുരോഗമിക്കുന്നു.അനുവദിച്ച 2 കോടി രൂപ ചിലവഴിച്ചാണ് ശാസ്താംകാവി മുഖഛായ മാറ്റിയ ഈ പദ്ധതി നടപ്പിലാക്കുന്നത്.


