കല്ലടി നിവാസികള്‍ക്ക് സ്വപ്നസാഫല്യം - അന്‍പതിലധികം വര്‍ഷം നടവഴിയായി ഉപയോഗിച്ചിരുന്നത് പൂര്‍ണമായും വാഹനഗതാഗതയോഗ്യമായി
എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ നിന്ന് 14 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ഉള്ളായം ബ്രദറന്‍സ് ചര്‍ച്ച് കല്ലടി റോഡ് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ 50 വര്‍ഷത്തിലധികമായി നടപ്പുവഴി മാത്രമുള്ള ഭാഗത്താണ് പുതിയ റോഡ് നിര്‍മ്മിച്ചത്. തദ്ദേശവാസികളുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയാണ് പ്രസ്തുത റോഡ് നിര്‍മ്മിക്കാനായത്.
പൊതുമരാമത്ത് മുഖേന നവീകരണം നടത്തുന്നതിന് എം എല്‍ എ ഫണ്ട് അനുവദിച്ച് മുന്‍പ് ഉത്തരവായിരുന്നെങ്കിലും ഓഡിറ്റ് തടസവാദം വന്നതിനാല്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ എഞ്ചിനിയറിങ് വിഭാഗം മുഖേന പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി പ്രസ്തുത റോഡിന്റെ മുഴുവന്‍ ഭാഗവും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് വാഹനങ്ങള്‍ സഞ്ചരിക്കത്തക്കവിധത്തില്‍ ഗതാഗതയോഗ്യമാക്കുകയായിരുന്നു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് രഞ്ജിനി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീത എസ് പിള്ള ഗ്രാമപഞ്ചായത്തംഗങ്ങളായ ഡെല്‍മ ജോര്‍ജ്ജ്, ജിജി നടുവത്താനി, ശ്രീകാന്ത് പി തങ്കച്ചന്‍, തോമസ് വെട്ടുവേലി, സുബിന്‍ നെടുമ്പുറം, സ്വാഗതസംഘം ഭാരവാഹികളായ കെ എം തോമസ്, കെ.എം.ജയരാജ് എന്നിവര്‍ സംബന്ധിച്ചു.
| Group63 |


