പാമ്പാടി:കെ കെ റോഡിൽ പാമ്പാടി പതിനൊന്നാം മൈൽ വളവിൽ കാർ നിയന്ത്രണംവിട്ട് അപകടം, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുങ്ങൂർ സ്വദേശിയും അഭിഭാഷകനുമായ പി സുരേന്ദ്രൻറെ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റ് യാത്രക്കാർ കാറിൽ ഇല്ലായിരുന്നു.ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടി ആയിരുന്നു അപകടം നടന്നത്. കൂടാതെ പതിമൂന്നാം മൈൽനും പന്ത്രണ്ടാം മൈൽനും ഇടയിൽ ഇലക്ട്രിക് ഓട്ടോ വളവിൽ മറിഞ്ഞ അപകടം നടന്നു. അപകടം തുടർക്കഥയാകുന്ന കെ കെ റോഡിലെ വളവുകൾ നിവർക്കുന്നതിന് അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
| Group63 |

