വാഴൂർ: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു.ഭിന്നശേഷിക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വേണ്ട അവശ്യ രേഖകൾ ആയ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും, ഏകീകൃത തിരിച്ചറിയൽ കാർഡും (യു ഡി ഐ ഡി ) നൽകുന്നതിനായി സാമൂഹ്യ നീതി വകുപ്പിലെ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്പാടി തുടങ്ങിയ താലൂക്ക് ഹോസ്പിറ്റലുകളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിന് ലഭ്യമായി. ഇരുന്നൂറിൽ പരം ഭിന്നശേഷിക്കാർ വിവിധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി.
| Group63 |

