വാഴൂർ: കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി ശില്പശാല സംഘടിപ്പിച്ചു.വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വനിതാ കമ്മീഷൻ മെമ്പർ അഡ്വക്കേറ്റ് ഇന്ദിര രവീന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. ബി മീര ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡി സേതുലക്ഷ്മി, ജിജി നടുവത്താണി, ശ്രീകാന്ത് പി തങ്കച്ചൻ, ഐ സി ഡി സൂപ്പർവൈസർ ജലജകുമാരി, അഡ്വക്കേറ്റ് എം എ ഷാജി മെമ്പർമാരായ നിഷ രാജേഷ്, സൗദ ഇസ്മയിൽ, ജിബി പൊടിപാറക്കൽ ,കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു എന്നിവർ സംസാരിച്ചു.
| Group63 |

