ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ച അരിക്കൊമ്പനെ ദൗത്യസംഘം മയക്കുവെടിവച്ചു. സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ചത്. 11.55നായിരുന്നു വെടിവെച്ചത്. ആന മയങ്ങാനുള്ള കാത്തിരിപ്പിലാണ് സംഘം. ദൗത്യത്തിന്റെ രണ്ടാം ദിനത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവയ്ക്കാനായത്.
കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. പിന്നാലെ വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു.ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു.
.jpeg)

