പൈകയിൽ വാഹനാപകടത്തിൽ ഇടുക്കി വണ്ടിപെരിയാർ സ്വദേശി മരണപ്പെട്ടു.വണ്ടിപ്പെരിയാർ വള്ളക്കടവ് കൊഴുവൻമാക്കൽ സി കെ ഗോപാലൻ ആണ് മരിച്ചത്.പൈക ആശുപത്രിപ്പടിയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്നലെ പുലർച്ചെയായിരുന്നു അപകടം.പൊൻകുന്നം പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


