ക്രമാതീതമായ ചൂട് അന്തരീക്ഷത്തിൽ വർദ്ധിക്കുകയാണ് ഒപ്പം അപ്രതീക്ഷിതമായ മഴയും, ഈ കാലാവസ്ഥയിൽ രോഗങ്ങളിൽ നിന്ന് പിടിച്ചു നിർത്തണമെങ്കിൽ നമ്മൾ കഴിയുന്നത്ര ശ്രദ്ധിക്കണം. ചൂടു കൂടുമ്പോൾ പലതരത്തിലുള്ള രോഗങ്ങൾ നമ്മളെ പിടികൂടും .പനിയും, സൂര്യാഘാതവും നിരന്തരമായി നമ്മൾ അറിയുകയും അതിനെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് നമ്മൾ ജീവിക്കുന്നത്.
നമ്മുടെ ഭക്ഷണക്രമങ്ങളിലും ഈ വ്യത്യാസങ്ങൾ വരുത്തണം. ശരീരം തണുക്കുന്നതിന് ആവശ്യമായ പോഷകമൂല്യമുള്ള., ജലാംശം അടങ്ങിയ, നാരുകളുള്ള ഭക്ഷണങ്ങൾ കൂടുതലായി നമ്മൾ കഴിക്കണം.
ചൂടിനെ പ്രതിരോധിക്കാന്‍ ശരീരത്തിനു തണുപ്പ് ലഭിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കഴിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണവിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. അതില്‍ ഒന്നാണ് കോഴിയിറച്ചി.ചൂടുകാലത്ത് വളരെ മിതമായ നിരക്കില്‍ മാത്രമേ കോഴിയിറച്ചി കഴിക്കാവൂ. ചൂട് കൂടുതലുള്ള മാംസമാണ് കോഴിയിറച്ചി. അതുകൊണ്ട് കോഴിയിറച്ചി അകത്തേക്ക് എത്തിയാല്‍ അത് ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കും. ചൂടുകാലത്ത് ചിക്കന്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.


