വൈക്കത്ത് നിയന്ത്രണവിട്ട കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.തലയാലം ചെന്തുരുത്ത് കളപ്പുരക്കൽകരി അപ്പുവിന്റെ മകൻ അനൂപ് (35)ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി വല്ലകം സബ്സ്റ്റേഷന് സമീപത്തെ വളവിൽ ആയിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനുപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി വൈക്കം ഭാഗത്തുനിന്ന് തലയോലപ്പറമ്പിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.വൈക്കം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


