വാഴൂർ: ശക്തമായ മഴയിലും കാറ്റിലും വാഴൂർ 15-ാം മൈലിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന മരം മറിഞ്ഞ് 11 കെ.വി ലൈനിൽ വീണ് പോസ്റ്റ് ഒടിഞ്ഞു. റോഡിന് കുറുകെയാണ് മരം വീണത്. വീഴ്ച്ചയുടെ ആഘാതത്തിൽ അമ്മ എഞ്ചിനിയറിംങ്ങ് വർക്ക്ഷോപ്പിൻ്റെ മുൻവശം തകർന്നു. വർക്ക്ഷോപ്പ് ഉടമ ബിജു അത്ഭുതകരമായി രക്ഷപെട്ടു.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇൻ്റർ ലിങ്ക് പോസ്റ്റ് ഒടിഞ്ഞതിനാൽ പരിസര പ്രദേശങ്ങൾ പൂർണ്ണമായി ഇരുട്ടിലായി. വൈദ്യുതി എത്താൻ താമസം നേരിടാം.


