വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എ ഡി എസ് വാർഷികവും അരങ്ങ് കലോത്സവവും നടത്തി. വാർഷികത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി നിർവഹിച്ചു. എ ഡി എസ് പ്രസിഡൻറ് ദീപ സുരേഷ് അധ്യക്ഷത വഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ ഡി സേതുലക്ഷ്മി, അജിത്ത് കുമാർ,ജിബി പൊടിപ്പാറ ,സി ഡി എസ് ചെയർപേഴ്സൺ സ്മിത ബിജു, സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിന്ദു രാമർ, സെക്രട്ടറി സ്വപ്ന, എ ഡി എസ് വൈസ് പ്രസിഡൻറ് ശ്യാമ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ കുട്ടികളുടെയും കലാപരിപാടികൾ നടന്നു.


