പൊതു ഇടം-13/05/23
പാറശ്ശാലയിൽ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു.
ആരോമൽ(12) ആണ് മരിച്ചത്. പാറശ്ശാല ഇഞ്ചിവിളയിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അപകടം നടന്നത്. മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.
Click here:
തൊഴിലുറപ്പ്-ജൂലൈ ഒന്നു മുതൽ വേതനത്തിന് ആധാർ നിർബന്ധം
അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലത്ത് നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.
കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് ട്രാവലർ കൂട്ടിയിടിച്ചത്. ഇഞ്ചിവിള ഇറക്കത്തിലുള്ള വളവിലാണ് അപകടം. സംഭവ സമയത്ത് റോഡിൽ വെളിച്ച കുറവും, ചാറ്റൽ മഴയുമുണ്ടായിരുന്നു.
മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ എത്തി ട്രാവലറിന്‍റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ശബ്ദം കേട്ട നാട്ടുകാരാണ് ആദ്യം എത്തി രക്ഷപ്രവർത്തനം നടത്തിയത്.

