നെടുംകുന്നം: കിണറിനു മീതേ വലവിരിയ്ക്കുന്നതിനിടയിൽ കാൽതെറ്റി കിണറ്റിൽ വീണ് മരിച്ചു.കോട്ടയം കറുകച്ചാൽ, നെടുംകുന്നം ചേലക്കൊമ്പ് പൊയ്കയിൽ ബാബു വർഗീസ് (53) ആണ് മരിച്ചത്.
click here:Kerala Lottery Today Result 7 5 2023, Akshaya -AK 598 കേരള ലോട്ടറി ഫലം
ഇന്നലെ ഉച്ചക്ക് 1.30ന് നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കിണർ വൃത്തിയാക്കിയശേഷം പുറത്തെത്തി കിണറിന് മുകളിൽ വല വിരിക്കുന്നതിനിടെ ബാബു കാൽതെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബാബുവിനെ കിണറ്റിൽനിന്നും കരയ്ക്കെടുത്ത് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: നാൻസി (ഉപ്പുതറ). മകൻ: നിബു.



