പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞദിവസം വിതരണം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. എന്നാൽ അപേക്ഷിക്കുന്നവർ കുറച്ചു കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിരിക്കുന്നു.
click here:Kerala Lottery Result 7 5 2023, Akshaya -AK 598 കേരള ലോട്ടറി ഫലം
ലൈസന്‍സിലുള്ള മേല്‍വിലാസം തെറ്റാണെങ്കില്‍ പുതിയ ലൈസന്‍സ് വാങ്ങാന്‍ കൊച്ചി തേവരയിലുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത വിതരണ കേന്ദ്രത്തില്‍ എത്തേണ്ടിവരും.
നിലവില്‍ ലൈസന്‍സുള്ളവര്‍ക്കും പുതിയ ലൈസന്‍സിന് അപേക്ഷ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) നല്‍കാം. 200 രൂപയും തപാല്‍ചാര്‍ജും നല്‍കണം. ഒരുവര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ നല്‍കണം. ഇതോടെയാണ് പെറ്റ് ജി ലൈസന്‍സിനുള്ള അപേക്ഷ ക്രമാതീതമായി വര്‍ധിച്ചത്. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്‍ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍.
ഓണ്‍ലൈനിലെ മേല്‍വിലാസം അപൂര്‍ണമോ, തെറ്റോ ആണെങ്കില്‍ ലൈസന്‍സ് മാറ്റാന്‍ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) അപേക്ഷ നല്‍കേണ്ട, പകരം അപേക്ഷ മതി.മൊബൈല്‍ നമ്പര്‍ കൃത്യമായി നല്‍കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.



