മലപ്പുറം താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിന്‍റെ ആഘാതത്തിലാണ് കേരളം. അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്.
click here:Kerala Lottery Result 7 5 2023, Akshaya -AK 598 കേരള ലോട്ടറി ഫലം
ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍.
ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു.
മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.മെയ് 8 ന് (ഇന്ന്) നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.



