ഇടുക്കി പൂപ്പാറയില്‍ കാട്ടാന ചക്കകൊമ്പനെ കാറിടിച്ചു.കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ചൂണ്ടലിൽ റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു.
ലോട്ടറി ഫലം : Kerala Lottery Today Result 23.5.2023 Sthree Sakthi- SS 366
പ്രകോപിതനായ ആന കാറ് ആക്രമിച്ചു. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന തങ്കരാജിനും 3 കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. കാറിനും കേടുപാടുകൾ സംഭവിച്ചു.
പൂപ്പാറ ടൗണിലിറങ്ങിയ ചക്കക്കൊമ്പനെ നാട്ടുകാർ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ തങ്കരാജിനെയും കുടുംബത്തിനെയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ, ചക്കകൊമ്പൻ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ പൂപ്പാറ ടൗണിൽ ആന എത്തിയിരുന്നു
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l

.jpeg)


