നമ്മുടെ ശരീരത്തിന് അളവിൽ അനുസരിച്ചുള്ള ജലം ഉണ്ടാവണം. അതിന് ധാരാളം വെള്ളം കുടിച്ചാൽ മതിയാവും .
click here: Kerala Lottery Today Result 16.5.2023-Sthree Sakthi SS 365 കേരള ലോട്ടറി ഫലം
എന്നാൽ ചൂട് കൂടുന്നതിന്റെ അനുസരിച്ച് ശരീരത്തിൽ ബാഷ്പീകരണം നടക്കുന്നതിനാൽ വെള്ളം കുടിക്കുന്നതും പൊതുവിൽ കുറയുന്നു.
click here: whatsapp update: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ- വാട്സാപ്പിൽ ചാറ്റുകൾ മറച്ചുവെയ്ക്കാം
അതുമൂലം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ട് ബുദ്ധിമുട്ടുകൾക്ക് കാരണമാകും
ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിനു അത്യാവശ്യമാണ്. ശരീരത്തിനു ആവശ്യമുള്ള വെള്ളം നമ്മള്‍ കുടിക്കുന്നില്ലെങ്കില്‍ അത് ശരീരം തന്നെ കൃത്യമായി പ്രകടിപ്പിക്കും. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് തലവേദന അനുഭവപ്പെടും.
മസിലുകള്‍ ഇടയ്ക്കിടെ കോച്ചിപിടിക്കും. എനര്‍ജി വളരെ കുറവായി കാണപ്പെടും. എപ്പോഴും ക്ഷീണിച്ച അവസ്ഥയിലായിരിക്കും. ഇത്തരക്കാരില്‍ മലബന്ധം കാണാറുണ്ട്. കണ്ണിന്റെ അടിയില്‍ വെള്ളം കുറവായിരിക്കും. വളരെ ഡ്രൈ ആയിട്ടുള്ള കണ്ണുകള്‍ ആണെങ്കില്‍ അതിനര്‍ത്ഥം ആവശ്യമായ വെള്ളം കുടിക്കുന്നില്ല എന്നാണ്.
നന്നായി വെള്ളം കുടിക്കുന്നവരുടെ നാക്കില്‍ എപ്പോഴും വെള്ളം കാണും. അല്ലാത്തവരുടെ നാക്ക് ഡ്രൈ ആയിരിക്കും. വെള്ളം ധാരാളം കുടിക്കാത്തവരുടെ ചര്‍മം ഡ്രൈ ആയിരിക്കും. മൂത്രത്തിന് ഇരുണ്ട നിറമാണെങ്കില്‍ അത് കൃത്യമായി വെള്ളം കുടിക്കാത്തതുകൊണ്ടാണ്.




