കറുകച്ചാല്‍ ഗുരുമന്ദിരം മുതല്‍ നെത്തല്ലൂര്‍ കുരിശുകവല വരെ ആധുനിക നിലവാരത്തില്‍ നവീകരിക്കും. കറുകച്ചാല്‍ ബൈപാസിനായി 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.
click here: whatsapp update: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ- വാട്സാപ്പിൽ ചാറ്റുകൾ മറച്ചുവെയ്ക്കാം
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രസ്തുത റോഡ് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.
click here: Kerala Lottery Today Result 16.5.2023-Sthree Sakthi SS 365 കേരള ലോട്ടറി ഫലം
ചങ്ങനാശേരി വാഴൂര്‍ റോഡിലെ കറുകച്ചാല്‍ ഗുരുമന്ദിരം മുതല്‍ കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലെ നെത്തല്ലൂര്‍ കുരിശുകവല വരെയുള്ള 2 കിലോമീറ്റര്‍ ദൂരമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്.
ഗ്രാമീണ റോഡ് നിലവാരത്തില്‍ കിടക്കുന്ന റോഡ് പരമാവധി വളവുകള്‍ നിവര്‍ത്തിയും വീതി കൂട്ടിയും പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചും സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചും ഏറ്റവും മെച്ചപ്പെട്ട ഒരു റോഡാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ചങ്ങനാശേരി, മണിമല, മല്ലപ്പള്ളി ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ കറുകച്ചാല്‍ ടൗണിലൂടെ കടന്നുപോകുന്നതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.
സമയബന്ധിതമായി സാങ്കേതിക അനുമതി നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രത്യേക ക്രമീകരണമൊരുക്കിയിരിക്കുന്നതിനാല്‍ എത്രയും വേഗം ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണമാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.



