സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദി കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്കരമാകുമ്പോൾ എന്തിനാണ് വേവലാതി? സംഘപരിവാർ അജണ്ട കേരള സ്റ്റോറിയിൽ ഇല്ല. സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകുന്നത്, ഡിവൈഎഫ്ഐയും യൂത്ത് ലീഗും അല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സിനിമയെ സിനിമയായി കണ്ടാല്‍ പോരെ ആര്‍ക്കാണ് ഇത്ര വേവലാതി. ഐഎസ്ഐഎസിലേക്ക് എത്ര പേര് പോയെന്ന് മുഖ്യമന്ത്രി പറയട്ടെ, ആവിഷ്കര സ്വാതന്ത്രത്തിന്‍റെ പേരില്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്ന കക്കുകളി നാടകത്തിന് അനുമതി കൊടുത്തവര്‍ കേരളാ സ്റ്റോറിയെ എന്തിന് എതിര്‍ക്കുന്നു.
ഐഎസ്ഐഎസിലേക്ക് പോയവരുടെ എണ്ണത്തെ കുറിച്ചാണ് തര്‍ക്കമെങ്കില്‍ പിണറായി വിജയന്‍ അതിന് മറുപടി പറയട്ടെയുന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
.jpeg)


