വീണ്ടെടുക്കാനാവാത്ത വിധം തകർന്ന വിവാഹബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വേർപെടുത്താമെന്ന് സുപ്രീംകോടതി.സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ്.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിർബന്ധിത കാലയളവ് പ്രത്യേക സാഹചര്യങ്ങളിൽ ഒഴിവാക്കാനാകും.
പരസ്പര സമ്മതതോടെ വിവാഹമോചനത്തിന് 6 മാസത്തെ നിർബന്ധിത കാലയളവെന്നത് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ,സഞ്ജീവ് ഖന്ന,എ എസ് ഓഖ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


