കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകിട്ടുണ്ടായ കാറ്റിലും ,മഴയിലും വ്യാപക നാശനഷ്ടം.കിടങ്ങൂർ കട്ടച്ചിറയിൽ മരത്തിന്റെ ശിഖരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു.
click here: Kerala Lottery Result 18.05.2023 Karunya Plus Lottery Results KN 470 കേരള ലോട്ടറി ഫലം
ഈരാറ്റുപേട്ടയിലും മലയോര മേഖലയിലും കനത്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശം വ്യാഴാഴ്ച ഉച്ച കഴിഞ്ഞു രണ്ട് മണിയോടുകൂടി കനത്തമഴയും കാറ്റും ഉണ്ടായത്.മരങ്ങള്‍ ഒടിഞ്ഞു വീഴുകയും,ഇടി മിന്നലിലും കാറ്റിലും പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു.
കാറിനും ഒട്ടോ റിക്ഷായുടെയും സ്‌കൂട്ടറിനും മുകളില്‍ മരം വീണു.ഒട്ടോയിലുണ്ടായിരുന്ന ഡ്രൈവർ കാരയ്ക്കാട് മുഹമ്മദ് ഇസ്മായിലിനെ(68) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണിമല - ഏറത്തുവടകര റൂട്ടിൽ കമാൽപടിക്കൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു . ഫയർഫോഴ്സ് എത്തി ഗതാഗതം പുനസ്ഥാപിച്ചു .ഫയര്‍ഫോഴ്‌സും ടീം നന്മക്കൂട്ടവും ചേർന്ന് മരങ്ങള്‍ വെട്ടിമാറ്റി ഗതാ ഗതം പുനസ്ഥാപിച്ചു.ഈരാറ്റുപേട്ട പാലാ റോഡില്‍ കീഴമ്പാറയിലും മരം വീണ് ഏറെ നേരം ഗതാഗതം മുടങ്ങി.



