പ്ലാക്കല്‍പടി വെള്ളാവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് 11.27 കോടി രൂപയുടെ അന്തിമ അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.
Kerala Lottery Today Result Live 26.5.2023-Nirmal NR330-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
5.5 മീറ്റര്‍ വീതിയില്‍ ബി എം ബി സി നിലവാരത്തില്‍ തയാറാക്കുന്ന റോഡില്‍ നിലവിലെ പഴയ പാലങ്ങള്‍ക്ക് പകരം പാലങ്ങള്‍, സംരക്ഷണഭിത്തികള്‍, ഓടകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തിക്ക് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പരിപാലനത്തിന് 1 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.
പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 2019 കാലഘട്ടത്തില്‍ ഈ റോഡ് പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നിവേദനം സമര്‍പ്പിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
കോവിഡ് മൂലം നടപടികള്‍ വൈകി. സംസ്ഥാന സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി ലഭിക്കുന്നത്.
പാത കടന്നുപോകുന്ന പഞ്ചായത്തുകള്‍, തദ്ദേശവാസികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ പദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് വിപ്പ് അറിയിച്ചു
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l




