ജില്ലാ വാർത്തകൾ l 16/05/23
സജീവ് സി വി.
എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം നാഗമ്പടം മൈതാനത്ത് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു.
click here: Kerala Lottery Today Result 16.5.2023-Sthree Sakthi SS 365 കേരള ലോട്ടറി ഫലം
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 2023 മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് ഒഴുകിയെത്തി.
വിവിധ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, സർക്കാർ ജീവനക്കാർ തുടങ്ങി നിരവധി ആളുകൾ അണിനിരന്നു വ്യത്യസ്തങ്ങളായ പ്ലോട്ടുകൾ നാടൻ കലാരൂപങ്ങൾ വാദ്യമേളങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
.jpeg)


