പൊൻകുന്നം: പോലീസിലും നന്മയും ജനസേവനവും ഉള്ള ജീവനക്കാർ ഉണ്ട് എന്ന് തെളിയിക്കുകയാണ് പൊൻകുന്നo സ്വദേശിയുടെ പി എസ് സി എക്സാം യാത്ര.
click here: Kerala Lottery Today Result Live 22.5.2023 Win Win Lottery W.719 Result-കേരള ലോട്ടറി ഫലം
കഴിഞ്ഞ ശനിയാഴ്ച്ച പൊൻകുന്നം സ്വദേശിനിയായ യുവതി ആലാമ്പള്ളി PVS ഗവ: H S S ൽ PSC പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് നേരത്തേ ഇറങ്ങിയപ്പോൾ ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നിരുന്നു. വീണ്ടും പൊൻകുന്നത്ത് വീട്ടിലെത്തി ഹാൾ ടിക്കറ്റ് എടുത്തു തിരിച്ചു കൊടുങ്ങൂർ ആയപ്പോൾ.
വാഴൂർ ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ആഘോഷത്തിന്റെ തിരക്കു മൂലം വഴി ബ്ലോക്ക് ആയിരുന്നു. ആകെ വിഷമിച്ചു ബസിൽ ഇരിക്കുന്ന സമയം.
ഇതേ ബസ്സിൽ യാത്ര ചെയ്തിരുന്ന കോട്ടയം എക്സൈസ് സ്ക്വാഡിലെ ദീപു ബാലകൃഷ്ണൻ ഉടൻ പാമ്പാടി എസ് ഐ ലെബിമോനെ ഫോണിൽ വിവരം അറിയിച്ചു. പിന്നീട് നടന്നത് എല്ലാം വളരെ പെട്ടന്ന്.
അപ്പോൾ തന്നെ പാമ്പാടി എസ് ഐ ലെബിമോനും സംഘവും പാഞ്ഞെത്തി. കുട്ടിയെ പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി. പോലീസിൽ തെറ്റുകാർ ഉണ്ടെങ്കിലും. വിമർശിക്കുമെങ്കിലും നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ


