ചിങ്ങവനത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളേജിലെ വിദ്യാർത്ഥികളായ അധർവ്, ജോഷ്വാ എന്നിവർ ആണ് അപകടത്തിൽ പെട്ടത്.
ചിങ്ങവനം പുത്തൻ പാലത്ത് ആണ് അപകടം ഉണ്ടായത്. വൈകുന്നേരം നാലരയോടെയാണ് അപകടം. കോട്ടയം ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദശയിൽ നിന്ന് എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റ വരെ ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.


