തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. എന്നാൽ സിഗ്നൽ ലഭിക്കാത്തതിന് കാരണം സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പ്.
മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.


