ജില്ലാ വാർത്തകൾ-13/05/23
പള്ളിക്കത്തോട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒറവയ്ക്കല്‍ കൂരാലി റോഡ് ബി എം ബി സി അറ്റകുറ്റപ്പണിക്ക് നടപടികളായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പ്രസ്തുത റോഡിന്റെ റീടാറിങ്ങിന് 2021ല്‍ 2 കോടി രൂപ അനുവദിച്ച് കരാര്‍ എടുത്തിരുന്നെങ്കിലും ശക്തമായ പ്രകൃതിക്ഷോഭത്തില്‍ റോഡ് പ്രസ്തുത പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കാത്തവിധം റോഡ് തകര്‍ന്നുപോയിരുന്നു.
click here: Kerala Lottery Today Result Live 13.5.2023, Karunya KR-601-കേരള ലോട്ടറി ഫലം
തുടര്‍ന്ന് കരാറുകാരന്‍ പിന്‍മാറിയിരുന്നത് അംഗീകരിച്ച് വിടുതല്‍ ചെയ്യുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്.
മഴയില്‍ നശിച്ചുപോയ സംരക്ഷണ ഭിത്തിക്ക് മാത്രമായി 3 കോടി കൂടി വേറെ അനുവദിച്ച് ഉത്തരവാകുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയും ചെയ്യും.
ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇപ്പോള്‍ ഉത്തരവായിരിക്കുന്ന റീ ടാറിങ്ങ് പ്രവര്‍ത്തിയും വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തിക്കുശേഷമുള്ള അറ്റകുറ്റപ്പണിയും ഒരുമിച്ച് പൂര്‍ത്തിയാക്കും



