ജില്ലാ വാർത്തകൾ-14/05/23
ചീട്ടുകളി സംഘത്തെ തെരഞ്ഞെത്തിയ എസ്.ഐ കെട്ടിടത്തിന് മുകളിൽനിന്ന് കാൽവഴുതി വീണുമരിച്ചു.
click here: Kerala Lottery Result Live 13.5.2023, Karunya KR-601-കേരള ലോട്ടറി ഫലം
പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ കുറവിലങ്ങാട് സ്വദേശി ജോബി ജോർജ് ആണ് മരിച്ചത്.
രാമപുരം ബസ് സ്റ്റാൻഡിന് സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്നവർ ഉടൻതന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

