പൊതു ഇടം-14/05/23
മലയാളിയുടെ ശീലങ്ങൾ വർഷങ്ങളായിട്ട് മാറി. കട്ടൻ ചായ കുടിച്ച് പ്രാഥമികകൃത്യങ്ങൾ നിറവേറ്റുന്നതിന് സന്തോഷത്തോടുകൂടി പോയിരുന്നു മലയാളി, ഇന്ന് ടോയ്‌ലറ്റിൽ പോകണമെങ്കിൽ ആദ്യം തിരയുന്നത് മൊബൈൽ ഫോൺ ആണ്. മൊബൈൽ ഫോൺ കയ്യിൽ ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട എന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
ടോയ്‌ലറ്റിൽ ഇരുന്ന് പാട്ട് കേട്ടും, ഫോൺ വിളിച്ചു തീര്‍ത്തും, അങ്ങനെ പുറത്തിറങ്ങുമ്പോൾ കൂടെ കുറെ ആളുകളും കൂട്ടിന് ഇറങ്ങി പോരും അത് പലപ്പോഴും അറിയാറില്ല. ജീവിതശൈലി രോഗങ്ങളിൽ, പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്തരത്തിലുള്ള ടോയ്‌ലറ്റ് മൊബൈൽ ഉപയോഗം. ഒരുപാട് രോഗാണുക്കളാണ് ടോയ്‌ലറ്റിലും സമീപപ്രദേശങ്ങളിലും ഉള്ളത്.
CLICK HERE: Kerala Lottery Result Live 13.5.2023, Karunya KR-601-കേരള ലോട്ടറി ഫലം
പലപ്പോഴും ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. നമ്മുടെ ശരീരത്തിൻറെ ഭാഗങ്ങളിലും, നമ്മൾ ടച്ച് ചെയ്യുന്ന ഇടങ്ങളിലും പതുങ്ങികേറും. ആ കൂടെ കയ്യിലെ മൊബൈൽ ഫോണിലേക്കും. ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട.
ടോയ്ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് രോഗാണുക്കളുമായി അധികനേരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് കാരണമായേക്കാം. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ശേഷം ടോയ്‌ലറ്റിന് പുറത്തുവരുമ്പോള്‍ കൈകള്‍ മാത്രമായിരിക്കും ഇത്തരക്കാര്‍ വൃത്തിയാക്കുന്നത്.
എന്നാല്‍ ഫോണില്‍ രോഗാണുക്കളുടെ പതിയിരിപ്പ് ഉണ്ടായിരിക്കും. ഇത് ദിവസം മുഴുവനും കയ്യില്‍ കരുതുന്നതിനാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ എപ്പോഴും ഉണ്ടാവാം.ഇകോളി, സാല്‍മോണല്ല, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.



