വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ ഡി.എസ് വാർഷികം വിപുലമായി ആഘോഷിച്ചു.വിവിധ കലാപരിപാടികൾ ,ബോധവൽക്കരണ ക്ലാസ് എന്നിവ വാർഷികത്തിൻ്റെ ഭാഗമായി നടന്നു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി ഉദ്ഘാടനം നിർവ്വഹിച്ചു.
എഡിഎസ് പ്രസിഡൻ്റ് സതി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാമർ സ്വാഗതവും എഡിഎസ് സെക്രട്ടറി അജിത സി.പി റിപ്പോർട്ടും അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്രൻ ,മെമ്പർ അജിത്ത് കുമാർ, മെമ്പർ ശ്രീകാന്ത് പി. തങ്കച്ചൻ, കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഗവ. ഹോമിയോ ഡോ: സജിമോൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. തുടർന്ന് കുടുംബശ്രി എഡിഎസ് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.



