വാഴൂർ: വാഴൂർ ഗവ.ഹൈസ്കൂളിന് എസ്.എസ്.എൽ.സി റിസൾട്ട് വന്നപ്പോൾ നൂറ് ശതമാനം വിജയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 100 ശതമാനം വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണ് സ്കൂൾ. എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച വാഴൂർ അരീക്കൽ വീട്ടിൽ വിശ്വനാഥൻ്റെയും അനിലയുടെയും മകൾ കാർത്തിക എ വി യും ,9 ത് A+ ലഭിച്ച മംഗലത്തു കുന്നേൽ സജിയുടെയും സൗമ്യയുടെയും മകൾ അനുലക്ഷ്മി എം.എസും, 7 A+ ലഭിച്ച പാലയ്ക്കൽ വീട്ടിൽ മനോജിൻ്റെയും സുജാതയുടെയും മകൾ ജ്യോതിക മനോജും സ്കൂളിൻ്റെ അഭിമാനമായി മാറുകയാണ്.
![]() |
| കാര്‍ത്തിക എ.വി Full A plus |
![]() |
| അനുലക്ഷ്മി എം.എസ് 9 A plus |
![]() |
| ജ്യോതിക മനോ0ജ് 7 A plus |
പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കണം ,എല്ലാ കുട്ടികളെയും പൊതു വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് പറയുമ്പോൾ തന്നെ നമ്മുടെ നാട്ടിലെ പൊതുപ്രവർത്തകരും, രാഷ്ട്രീയ നേതൃത്വവും CBSE സ്കൂളുകളിലും മറ്റുമായി തങ്ങളുടെ കുട്ടികളെ ചേർത്ത് പഠിപ്പിക്കുകയും, CBSE പോലുള്ള സ്കൂളുകളെ അഭിനന്ദിക്കുകയും ചെയ്തിട്ട് പൊതുവിദ്യാലയം നാടിനാവശ്യം എന്നതിലെ വിരോധാഭാസവും നിലവാര വിശ്വസ്തതയും ഉയർന്നു വരുമ്പോഴാണ് വാഴൂർ ഗവ.ഹൈസ്കൂൾ മികച്ച വിജയം കൈവരിച്ച് തലയുയർത്തി നിൽക്കുന്നത്.

.jpeg)
.jpeg)


