കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതഒറ്റപ്പെട്ട സ്ഥലങ്ങളിൽ 2023 മേയ് 11 ന് ശക്തമായ മഴക്ക് സാധ്യത.ബംഗാൾ ഉൾകടലിൽ 'മോഖ' ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് 'മോഖ' രൂപപ്പെട്ടു.
click here:Kerala Lottery Today Result 10.5.2023-Fifty Fifty FF-49 കേരള ലോട്ടറി ഫലം
വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാധ്യത. മേയ് 12 രാവിലെയോടെ ദിശ മാറി വടക്ക് - വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യത.
മേയ് 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ മേയ് 14 ന് രാവിലെ Cox's Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാൻമർ ) ഇടയിൽ പരമാവധി 145 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

