ഇന്നലെ സംസ്ഥാനത്ത് താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും.
click here: whatsapp update: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ- വാട്സാപ്പിൽ ചാറ്റുകൾ മറച്ചുവെയ്ക്കാം
സാധാരണയിൽ നിന്ന് ഉയർന്ന താപനിലയിൽ 2 മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.
click here: Kerala Lottery Result 17.5.2023-Fifty Fifty FF50-കേരള ലോട്ടറി ഫലം
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കൂടുതൽ ചൂട് അനുഭവപ്പെട്ടേക്കും. മലയോര പ്രദേശങ്ങൾ ഒഴികെ അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് , പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ ഉയർന്നേക്കും. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C, വരെയും, മലപ്പുറം ജില്ലയിൽ 35°C വരെയും ഉയർന്ന താപനില രേഖപ്പെടുത്തിയേക്കും.
അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം തുടക്കത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ, ജൂലൈ മാസത്തിൽ മഴ കൂടുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ നിഗമനം.
ജൂൺ ആദ്യ ആഴ്ചയിൽ തന്നെ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.



