പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പോലിസ് പിടിയിൽ.
click here: whatsapp update: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ- വാട്സാപ്പിൽ ചാറ്റുകൾ മറച്ചുവെയ്ക്കാം
വെളളൂർ സ്വദേശി സാം സഖറിയയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്ത്‌നിന്ന് പിടിയിലായത്.
click here: Kerala Lottery Result 17.5.2023-Fifty Fifty FF50-കേരള ലോട്ടറി ഫലം
പാമ്പാടി SHO സുവർണകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ മാസം 15 ന് സാമിന്റെ ഭാര്യ പോലീസിന് ഫോൺ വഴി നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ പാമ്പാടി പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജിബിൻ ലോബോയെ പ്രതി ആക്രമിക്കുകയായിരുന്നു.
മർദ്ദനത്തിൽ ജിബിൻ ലോബോയുടെ മൂക്കിന്റെ പാലം തകരുകയും ശസ്ത്രക്രിയ വേണ്ടി വരികയും ചെയ്തു.പ്രതിയെ കോടതിൽ ഹാജരാക്കും
crid:വാർത്താ നേരം


