കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതായും കാലവാസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബല മാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മേയ് ആറോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദമായിരിക്കും ഇത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തിലും മഴ ലഭിച്ചേക്കും. അതേസമയം കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.


