കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസ്സിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ അരുൺ ജ്യോതിക്ക് പൊള്ളലേറ്റു. കൊല്ലം ഡിപ്പോയിൽ നിന്നും രാവിലെ ആറുമണിക്ക് എറണാകുളത്തേക്ക് പോയ ലോ ഫ്ലോർ എസി ബസ് കൊല്ലം രാമൻകുളങ്ങര എത്തിയപ്പോഴായിരുന്നു സംഭവം. മെഷീൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബസ് നിറയെ പുക പടർന്നു. ബസ് ഉടൻ തന്നെ നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. കൈയ്ക്ക് പൊള്ളലേറ്റ കണ്ടക്ടർ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Cred:വാർത്താ നേരം



