10 ദിവസത്തിലേറെയായി അറബിക്കടലിൽ ആഞ്ഞടിച്ച ബിപോർജോയ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം ‘വളരെ തീവ്രമായ’ ചുഴലിക്കാറ്റായി വീശിയടിച്ചു. ബിപോര്‍ജോയി ഇതുവരെ കവര്‍ന്നത് ആറുപേരുടെ ജീവനാണ്. ഗുജറാത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വരുത്തിയിട്ടുള്ളത്.
ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. കച്ച് സൗരാഷ്ട്രയില്‍ പലയിടത്തും വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി.

.jpeg)


