കോഴിക്കോട് തിരുവമ്പാടി-തമ്പലമണ്ണ പൊയിലിങ്ങ പുഴയിലെ സിലോൺ കടവിൽ കാറ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിറാണ് മരണപ്പെട്ടത്.
രണ്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന റഹീസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹാജിറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.ഇന്ന് രാവിലെ പത്തരമണിയോടെയായിരുന്നു അപകടം. പ്രദേശത്ത് റോഡ് പണി നടത്തിയിരുന്ന തൊഴിലാളികളാണ് അപകടം ആദ്യം കണ്ടത്. തൊഴിലാളികൾ വിവരമറിച്ചതിന് തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കാറിലുണ്ടായിരുന്ന രണ്ടുപേരേയും തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹാജിർ മരണപ്പെടുകയായിരുന്നു.





