കോട്ടയം ജില്ലയിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ ഭാഗങ്ങളിൽ രാത്രി 10 മണിയോടെ ഭൂമിക്കുള്ളിൽ നിന്ന് ശക്തമായ ഒച്ചയോട് കൂടിയ മുഴക്കം അനുഭവപ്പെട്ടു.
Kerala Lottery Result Today 13.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 13.6.2023 (Out), Nirmal NR 332 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
നിലത്തു നിന്ന് കാലിൽ തരിപ്പ് പോലെ തോന്നിയാതായി നാട്ടുകാർ. കാഞ്ഞിരപ്പള്ളി ചേനപ്പാടി ഭാഗങ്ങളിൽ ഒരാഴ്ച മുൻപ് ഉണ്ടായ അതെ പ്രതിഭാസം ആണ് ഇതെന്നു കരുതപ്പെടുന്നു.
പല പ്രദേശങ്ങളിലും കുന്നുകൾ ഇടിച്ച് നികത്തുന്നതും ക്വാറികളുടെ പ്രവർത്തനങ്ങളുമാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വ്യാപകമായ രീതിയിൽ മണ്ണെടുപ്പ് നടന്ന സ്ഥലങ്ങളിൽ അധികാരികൾ കണ്ണടയ്ക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.


.jpeg)

