വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ച മുതൽ ഈവനിംഗ് ഓ.പി (ഉച്ചയ്ക്ക് 1 മുതല്‍ 6 വരെ)സേവനം ആരംഭിച്ചു.
Kerala Lottery Result Today 19.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 19.6.2023 (Out), WinWin W723Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
പൊതുജനങ്ങള്‍ക്ക് ഈ സേവനം നല്‍കുന്നിനായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡോക്ടര്‍,നേഴ്സ്,ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസം 25 ന് സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനിൽ ഉൾപ്പെടുത്തി ആർദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം വാഴൂർ ബ്ലോക്കിന്റെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിച്ചിരുന്നു.
സംസ്ഥാന സർക്കാരിൽനിന്നുള്ള 37.5 ലക്ഷം രൂപയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം രൂപയും മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. പുതിയ ഓ.പി കൗണ്ടർ, ഡ്രസ്സിംഗ് റൂം, പ്രീ ചെക്കപ്പ് ഏരിയ കാത്തിരിപ്പ് കേന്ദ്രം,
ഫാർമസി, ലാബ്, സ്റ്റോർ, ഓ.പി മുറികൾ, നിരീക്ഷണ മുറികൾ, കാഴ്ച പരിശോധന മുറി തുടങ്ങിയ സൗകര്യങ്ങൾ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്.





