കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ പക. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയൽവാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്.
Kerala Lottery Result Today 28.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 28.6.2023 (Out), Fifty Fifty FF55 Winners(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണു പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോൺ വന്നതെന്നു കല്ലമ്പലം പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു.
ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയൽവാസികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.
ഇവർ രാജുവും കുടുംബവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്ണുവും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. അതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
തലയ്ക്ക് അടിയേറ്റ രാജു നിലത്തുവീണു. ഇതിനു പിന്നാലെ നാലുപേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഇവർ ഇവിടെനിന്നു രക്ഷപ്പെട്ടു. രാജുവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവരമറിഞ്ഞ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മർദ്ദനമേറ്റ രാജു തൽക്ഷണം മരിച്ചെന്നാണു വിവരം. മുൻപ് വിദേശത്തായിരുന്ന രാജു, പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് സ്ഥിര താമസമാക്കിയതായിരുന്നു.





