ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഖലയിലടക്കം തുറക്കുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
Kerala Lottery Result Today 10.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 10.6.2023 (Out), Karunya KR605 Winners(ഇവിടെ ക്ലിക്ക് ചെയ്യുക)
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ -ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ രംഗത്തടക്കം വലിയ സാധ്യതകൾ നൽകുന്ന മേഖലയാണ് എ.ഐയുടെതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തു വരുന്ന മാറ്റങ്ങൾക്കൊപ്പം സമൂഹം വികസിക്കുമ്പോൾ നമ്മളും അതുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ദശാബ്ദങ്ങൾ പിന്തള്ളപ്പെട്ടു പോകും. ഭാവി തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ കുറ്റവുമാകും അത് - മുഖ്യമന്ത്രി പറഞ്ഞു.
ജോൺ ബ്രിട്ടാസ് എം.പിയാണ് 'നാം മുന്നോട്ടി'ന്റെ അവതാരകൻ. കേരള നോളജ് ഇക്കോണമി മിഷൻ കോർ ഗ്രൂപ്പ് മെമ്പർ ഡോ. അരുൺ സുരേന്ദ്രൻ, മഹാരാജാസ് കോളജ് ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് ടി. വർഗീസ്,
മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, നടൻ പ്രശാന്ത് അലക്‌സാണ്ടർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന 'നാം മുന്നോട്ട്' പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായറാഴ്ച (ജൂൺ 11) മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.




