Kerala Lottery Result Today 21.6.2023(ഇവിടെ ക്ലിക്ക് ചെയ്യുക)
Kerala Lottery Today Result 21.6.2023 (OUT), FF 54 Fifty Fifty Winners Results(ഇവിടെ ക്ലിക്ക് ചെയ്യുക) ![]()
പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല തരത്തിലുള്ള പനികള്‍ പടരുന്നതിനാല്‍ പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പനിക്ക് സ്വയം ചികിത്സ അരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവ ചികിത്സ വൈകിയാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് പനി ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുകയാണ്. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി വ്യാപിച്ച സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തും. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തരും ആണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം ഉൾപ്പെടെയാണ് നാല് പനിമരണം സ്ഥിരീകരിച്ചത്.
കൊട്ടാരക്കര സ്വദേശിയായ വൈ. കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി അരുൺ കൃഷ്ണ (33), ആയുർ വയ്യാനം സ്വദേശി ബഷീർ (74) എന്നിവരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു.ജൂൺ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതിൽ 21-ഉം ഡെങ്കിപ്പനി ബാധ മൂലമാണ് മരിച്ചത്.





