കാഞ്ഞിരപ്പള്ളി: സമഗ്ര ശിക്ഷ കേരളം കോട്ടയം കാഞ്ഞിരപ്പള്ളി ബി. ആർ.സിയുടെ നേതൃത്വത്തിൽ അമൃതം 2023 എന്ന പേരിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്കായി ആവശ്യ മരുന്ന് - ഉപകരണ വിതരണം നടത്തപ്പെട്ടു.
പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് 10 am ന് നടന്ന പ്രസ്തുത പരിപാടിയിൽ അജിതാ രാജേഷ്( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി), അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൾ ( MLA പൂഞ്ഞാർ നിയോജകം മണ്ഡലം )വിതരണ ഉദ്ഘാടനം നടത്തി. തുടർന്ന് അജാസ് വി.എം (BPC ബി ആർ സി കാഞ്ഞിരപ്പള്ളി ). സ്വാഗതവും,
കെ ആർ തങ്കപ്പൻ( പ്രസിഡന്റ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്) മുഖ്യപ്രഭാഷണവും, റീബി വർഗീസ് ( ട്രെയിനർ,ബി ആർ സി കാഞ്ഞിരപ്പള്ളി) പദ്ധതി വിശദീകരണം നടത്തി. നിഷാ കുമാരി കെ. ബി ( സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിആർസി കാഞ്ഞിരപ്പള്ളി ) നന്ദി അറിയിക്കുകയും ചെയ്തു.
കിടപ്പിലായ 34 കുട്ടികൾക്കാണ്, പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു അഭ്യുദയകാംഷിയുടെ സഹായത്തോടെ മെഡിസിനും,ഉപകരണങ്ങളും വിതരണം ചെയ്തത്.



.jpeg)

